പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി 23കാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി 23കാരന് ദാരുണാന്ത്യം. നിരോധിത പട്ടം നൂലായ മഞ്ചാ നൂല്‍ കുരുങ്ങിയാണ് നജാഫ്ഗഡ് സ്വദേശി സൌരഭ് ദഹിയ മരിച്ചത്. ബൈക്കില്‍ ഞായറാഴ്ച ബന്ധുവിന്റെ വീട്ടിലേക്ക് പോകവെ ആയിരുന്നു സംഭവം.

വൈകിട്ടോടെ മങ്കോല്‍പൂരി സുല്‍ത്താന്‍ പുരി മേല്‍പ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു സൗരഭ്. ഇതിനിടെ നൂല്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. കഴുത്ത് മുറിഞ്ഞ് ചോരവന്നതോടെ സൗരഭ് ബൈക്ക് നിര്‍ത്തി. അടുത്തുള്ളവര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

നൈലോണ്‍ ചരടില്‍ ചില്ലുപൊടി മേമ്പൊടിയായി ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രത്യേക നൂലാണ് മാഞ്ചാ നൂല്‍ അപകട സാധ്യത ഏറെയുള്ളതിനാല്‍ ഇത് നിരോധിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Top