23-year jail for Indian-origin Maoist cult leader in U.K.

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ മാവോയിസ്റ്റ് നേതാവിനെ ബ്രിട്ടീഷ് കോടതി 23 വര്‍ഷം തടവിനു ശിക്ഷിച്ചു. 75 കാരനായ അരവിന്ദ് ബാലകൃഷ്ണനാണ് ശിക്ഷ ലഭിച്ചത്. ലൈംഗീക അതിക്രമം, ബലാല്‍സംഗം തുടങ്ങിയ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്. സ്വന്തം മകളെ മൂന്നു പതിറ്റാണ്ടായി വീട്ടു തടങ്കലിലാക്കിയതിനും ബാലകൃഷ്ണനെതിരേ കേസണ്ട്.

ബാലകൃഷ്ണന്റെ മകള്‍ വീട്ടു തടങ്കലില്‍നിന്ന് രക്ഷപ്പെട്ടതിനു പിന്നാലെയാണ് ഇയാളുടെ ക്രൂരകൃത്യങ്ങള്‍ പുറംലോകമറിഞ്ഞത്. കെയ്റ്റ് മോര്‍ഗന്‍-ഡേവിസ് എന്ന പുതിയ പേരിലാണ് ഇപ്പോള്‍ ബാലകൃഷ്ണന്റെ മകള്‍ അറിയപ്പെടുന്നത്. സ്റ്റാലിന്‍, മാവോ, സദ്ദാം ഹുസൈന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും ഇവരെയൊന്നും വിമര്‍ശിക്കാന്‍പോലും തനിക്ക് അവകാശമില്ലായിരുന്നെന്നും കെയ്റ്റ് മോര്‍ഗന്‍ ബിബിസിയോട് പറഞ്ഞു. സ്‌കൂളില്‍ പോകാനോ സുഹൃത്തുകളെ ഉണ്ടാക്കാനോ അനുവാദമില്ലായിരുന്നെന്നും കെയ്റ്റ് പറഞ്ഞു.

സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് നടത്തിയ രണ്ു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസില്‍ കോടതി വിധി ഉണ്ടായത്. കെയ്റ്റിനെ വീട്ടു തടങ്കലില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച പാം കോവ് സൊസൈറ്റിക്ക് 500 പൗണ്ട് സംഭാവന നല്കാനും കോടതി വിധിച്ചു.

Top