സർക്കാർ ജോലിക്കുള്ള നടപടിയിൽ നിന്ന് 23 സംസ്ഥാനങ്ങൾ അഭിമുഖം ഒഴിവാക്കി: ജിതേന്ദ്ര സിങ്

രുപത്തിമൂന്ന് സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളും സര്‍ക്കാര്‍ ജോലിക്കുള്ള റിക്രൂട്ട്മെന്റ് നടപടിയില്‍നിന്ന് അഭിമുഖം ഒഴിവാക്കിയതായി കേന്ദ്ര പേഴ്സണല്‍ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ്. ജോലിക്ക് തിരഞ്ഞെടുക്കുന്നത് പൂര്‍ണമായും എഴുത്തുപരീക്ഷയെ അടിസ്ഥാനമാക്കി ആയിരിക്കണമെന്നും അഭിമുഖം ഒഴിവാക്കണമെന്ന നിര്‍ദേശം 2015ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ചിരുന്നു.

പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിനു പിന്നാലെ തന്നെ പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്മെന്റ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്കുള്ള റിക്രൂട്ട്മെന്റിന് 2016 ജനുവരി ഒന്നുമുതല്‍ അഭിമുഖം ഒഴിവാക്കുകയും ചെയ്തു.

Top