മധുര വിമാനത്താവളം വഴി തോക്കുകള്‍ കടത്താന്‍ ശ്രമം: പിടികൂടിയത് 23 തോക്കുകള്‍

മധുര: മധുര വിമാനത്താവളത്തില്‍ നിന്നും തോക്കുകള്‍ പിടികൂടി. ഏകദേശം 17 ലക്ഷം രൂപ വില വരുന്ന 23 തോക്കുകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നും അനധികൃതമായി മധുരയിലേക്ക് കൊണ്ടു വന്നതായിരുന്നു തോക്കുകള്‍.

അജ്മല്‍ ഖാന്‍, കലിക് മുഹമ്മദ്, മുനിസ്പു എന്നിവരില്‍ നിന്നാണ് തോക്കുകള്‍ പിടികൂടിയിരിക്കുന്നത്. അതേസമയം, മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന തോക്കുകളാണ് പിടികൂടിയതെന്നും എന്നാല്‍ അഖിലേന്ത്യാ ഷൂട്ടിംഗ് ഫെഡറേഷന്റെ അനുമതിയില്ലാതെയാണ് തോക്കുകള്‍ എത്തിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

Top