അജ്ഞാതജീവിയുടെ മൃതദേഹം വെയില്‍സ് തീരത്തടിഞ്ഞു

വെയില്‍സ്; വെയില്‍സിന്റെ തീരത്ത് ഒരാഴ്ച മുമ്പ്  ഭീമാകാരമായ അജ്ഞാതജീവിയുടെ ശരീരാവശിഷ്ടം കരയ്ക്കടിഞ്ഞു. പെംബ്രോക്ക്ഷെയറിലെ ബ്രോഡ് ഹാവന്‍ സൗത്ത് ബീച്ചിലാണ് 23 അടിയുളള ജീവിയുടെ മൃതദേഹം അടിഞ്ഞത്. അഴുകിത്തുടങ്ങിയതിനാല്‍ ജീവിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അവശിഷ്ടഭാഗങ്ങള്‍ വിദഗ്ധപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

മറൈന്‍ എന്‍വയോണ്‍മെന്റ് മോണിറ്ററിങ് ഫെയ്സ് ബുക്ക് പേജിലൂടെ ജൈവാവശിഷ്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടു. തലയില്ലാത്ത നിലയിലാണ് ശരീരാവശിഷ്ടം പ്രത്യക്ഷപ്പെട്ടത്. സമുദ്രജീവികളെ കുറിച്ച് പഠനം നടത്തുന്ന യുകെ സെറ്റാസിയന്‍ സ്ട്രാന്‍ഡിങ്സ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാമിന്റെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന മറൈന്‍ എന്‍വയോണ്‍മെന്റ് മോണിറ്ററിങ് ഫെയ്സ് ബുക്ക് പേജിലൂടെ ജൈവാവശിഷ്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടു. തലയില്ലാത്ത നിലയിലാണ് ശരീരാവശിഷ്ടം പ്രത്യക്ഷപ്പെട്ടത്.

 

Top