മഹാരാഷ്ട്രയില്‍ അഞ്ചു പേരെ തല്ലിക്കൊന്ന സംഭവം ; 23 പേര്‍ അറസ്റ്റില്‍

arrest

മുംബൈ: മഹാരാഷ്ട്രയിലെ ധുലെയില്‍ ആള്‍ക്കൂട്ടം അഞ്ച് പേരെ തല്ലിക്കൊന്ന സംഭവത്തില്‍ 23 പേരെ അറസ്റ്റു ചെയ്തു. നൂറ് പേര്‍ക്കെതിരായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവരാണെന്ന വ്യാജ സന്ദേശമാണ് അഞ്ചു പേരുടെ ജീവനെടുക്കാനിടയാക്കിയത്. വ്യാജ സന്ദേശം പ്രചരിച്ചതിനെതിരെയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ധുലെ ജില്ലയിലെ സംസ്ഥാന ഗതാഗത കോര്‍പറേഷന്റെ ബസില്‍ റെയിന്‍പാഡയില്‍ സംഘം ചേര്‍ന്നെത്തിയവരില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയോടു സംസാരിച്ചതോടെയാണ് അക്രമത്തിന്റെ തുടക്കം. കുട്ടിയെ തട്ടിക്കൊണ്ടു പോകാനെത്തിയവരാണെന്ന സംശയത്തില്‍ നാട്ടുകാര്‍ ഇവരെ വളയുകയായിരുന്നു.

സംഘത്തിലെ അഞ്ചു പേര്‍ക്കു കല്ലും വടിയുമുപയോഗിച്ച് ക്രൂര മര്‍ദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സംഭവ സ്ഥലത്തു വെച്ചുതന്നെ അഞ്ചു പേരും കൊല്ലപ്പെട്ടു.

Top