എക്സ്-ടൗണ്‍ 300i എബിഎസ് ഇന്ത്യന്‍ വിപണിയില്‍ ; വില 2.35 ലക്ഷം രൂപ

276 സിസി എഞ്ചിനുമായി പുതിയ എക്സ്-ടൗണ്‍ 300i എബിഎസ് മാക്സി സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 2.35 ലക്ഷം രൂപയാണ് 22 കിംകോ എക്സ്-ടൗണ്‍ 300i മാക്സി സ്‌കൂട്ടറിന് വില

ഇരട്ട ഹെഡ്ലാമ്പ്, എല്‍ഇഡി ഡെയ്ടൈം റണ്ണിങ് ലൈറ്റുകള്‍, X മാതൃകയിലുള്ള എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവ എക്സ്-ടൗണ്‍ 300i എബിഎസില്‍ നല്‍കിയിട്ടുണ്ട്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് വീതി കൂടുതലാണ്. ഓയില്‍ മര്‍ദ്ദം, എബിഎസ് ഇന്‍ഡിക്കേറ്റര്‍, ഓയില്‍ സര്‍വീസ്, എഞ്ചിന്‍ ചെക്ക്, ഹൈ ബീം, മുന്നറിയിപ്പ് ലൈറ്റുകള്‍ മുതലായവ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ഒരുക്കിയിട്ടുണ്ട്.

ലിക്വിഡ് കൂളിങ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളുള്ള 276 സിസി ഒറ്റ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എക്സ്-ടൗണ്‍ മാക്സി സ്‌കൂട്ടറിന്റെ ഹൃദയം. എഞ്ചിന്‍ 7,250 rpm -ല്‍ 24 bhp കരുത്തും 6,250 rpm -ല്‍ 25 Nm torque ഉം പരമാവധി സൃഷ്ടിക്കും. സിവിടി ഗിയര്‍ബോക്സാണ് സ്‌കൂട്ടറില്‍.

2,250 mm നീളവും 800 mm വീതിയും 1,385 mm ഉയരവും എക്സ്-ടൗണിനുണ്ട്. 181 കിലോയാണ് മോഡലിന്റെ ഭാരം. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന ഇരട്ട സ്വിങ് യൂണിറ്റ് പിന്നിലും സസ്പെന്‍ഷന്‍ നിറവേറ്റും. 260 mm ഡിസ്‌ക്കാണ് മുന്‍ ടയറില്‍ ബ്രേക്കിങ് നടത്തുക. പിന്‍ ടയറില്‍ 240 mm ഡിസ്‌ക്ക് വേഗത്തിന് കടിഞ്ഞാണിടും.

Top