224 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം ഈജിപ്തില്‍ തകര്‍ന്നു വീണു

കെയ്‌റോ: 224 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനം ഈജിപ്തില്‍ തകര്‍ന്നു വീണു. ഈജിപ്റ്റിലെ ഷാം ഇല്‍ഷെയ്ഖില്‍ നിന്നും റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പോയ എ321 വിമാനമാണ് ദുരന്തത്തില്‍പെട്ടത്.

വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും റഷ്യന്‍ വിനോദ സഞ്ചാരികളാണ്. 217 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ഷരം എല്‍ ഷെയ്ക്ക് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം സിനായ് പെനിന്‍സുലയില്‍ വെച്ച് നഷ്ടപ്പെട്ടതായി ഈജിപ്ഷ്യന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചു.

വിമാനം കാണാതായി അല്‍പ്പനിമിഷങ്ങള്‍ക്കം സിഗ്‌നല്‍ തുര്‍ക്കി എയര്‍കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതായി തുര്‍ക്കി അധികൃതര്‍ പറഞ്ഞു. ഇക്കാര്യം ഈജിപ്ത്യന്‍ വ്യോമയാന വിഭാഗം സ്ഥിരീകരിച്ചു. പിന്നീട് വിമാനം തകര്‍ന്നതായി ഈജിപ്ത് അറിയിക്കുകയായിരുന്നു.

റഷ്യന്‍ വിനോദസഞ്ചാരികളാണ് യാത്രക്കാരിലധികവും. ഐഎസ് ഭീകരരുടെ ശക്തി കേന്ദ്രമാണ് ഈജിപ്തിലെ സിനായ് പ്രദേശം.

Top