അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 222 പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 222 പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. വ്യോമസേനയുടെ ഒരു വിമാനവും എയര്‍ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഇന്ത്യയിലെത്തിയത്. താജിക്കിസ്ഥാനില്‍ നിന്നും ഖത്തറില്‍ നിന്നുമാണ് വിമാനങ്ങള്‍ എത്തിയത്. ഇന്ത്യക്കാര്‍ക്കൊപ്പം രണ്ട് നേപ്പാള്‍ പൗരന്‍മാരെയും തിരിച്ചെത്തിച്ചു.

അമേരിക്കന്‍ വിമാനങ്ങളില്‍ ദോഹയില്‍ എത്തിയ 135 പേരാണ് മടങ്ങിയത്. രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, കാബൂള്‍ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ പൗരന്മാര്‍ ഒറ്റയ്ക്ക് സഞ്ചരിച്ച് വിമാനത്താവളത്തിലെത്താന്‍ ശ്രമിക്കരുതെന്ന് യു എസ് എംബസി നിര്‍ദ്ദേശിച്ചു. താലിബാന്‍ പ്രതികാര നടപടികളിലേക്ക് കടക്കുന്നു എന്ന യുഎന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ മറ്റു രാജ്യങ്ങള്‍ പൗരന്മാരെ അഫ്ഗാനില്‍ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കിയിരിക്കുകയാണ്. താലിബാന്‍ വഴി തടയുന്നതിനാല്‍ പലര്‍ക്കും കാബൂളില്‍ എത്താനായിട്ടില്ല.

Top