‘നോക്കിയ വണ്‍ ഗോ’ ; നോക്കിയയുടെ ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ 2018ല്‍

Nokia Android

നോക്കിയയുടെ ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ അടുത്ത വര്‍ഷം വിപണിയിലെത്തുന്നു. പുത്തന്‍ സവിശേഷതകളുമായ് നോക്കിയയുടെ പുതിയ പതിപ്പ് 2018 മാര്‍ച്ചില്‍ എത്തുമെന്നാണ്  ടെക്ക് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

‘നോക്കിയ വണ്‍ ഗോ’ പേരില്‍ ‘ഫിന്നിഷ്’ കമ്പനിയാണ് ഫോണ്‍ അവതരിപ്പിക്കുന്നത്. 6670 രൂപയാണ് ഫോണിന്റെ വില.

ഒരു ജി.ബി റാം,  8 ജി.ബി ഇന്റേണല്‍ സ്റ്റോറേജ്,  8എംപി പ്രൈമറി ക്യാമറ,  5എംപി സെല്‍ഫി ക്യാമറ,  4,100എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. അഞ്ച് ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയുള്ള ഫോണിന് 720ത1280 പിക്‌സല്‍ റെസൊലൂഷനുണ്ട്.

Top