പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് പൊലീസ് കസ്റ്റഡിയില്‍

രാജ്‌കോട്ട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൗഫീക് മദം എന്ന 22കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് ഹൗസിംഗ് ബോര്‍ഡ് ക്വാര്‍ട്ടേര്‍സിലാണ് സംഭവം. പെണ്‍കുട്ടിയെ വാ മൂടിക്കെട്ടി വീടിനകത്തേക്ക് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

ക്വാര്‍ട്ടേര്‍സിന്റെ ടെറസില്‍ നിന്നും താഴേക്ക് ഇറങ്ങുമ്പോള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറഞ്ഞത്.

പെണ്‍കുട്ടിയെ കാണാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടി തന്നെ പീഡിപ്പിച്ച കാര്യം മാതാപിതാക്കളോട് പറയുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
മൂന്ന് മാസം മുന്‍പും ഇതേ പോലെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

Top