ഹരിയാനയില്‍ 22കാരിയെ വീട്ടുകാര്‍ കഴുത്തറുത്ത് കൊന്നു

ഹരിയാന : ഹരിയാനയില്‍ 22കാരിയെ വീട്ടുകാര്‍ കഴുത്തറുത്ത് കൊന്നു. ഹരിയാന സോനിപാതിലെ ഗൊഹാന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ദുരഭിമാന കൊല നടന്നത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളുമുള്‍പ്പടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ എല്ലാവരും ഒളിവിലാണ്.

സോനിപാതിലെ റിതു എന്ന പെണ്‍കുട്ടിയെയാണ് കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്പ് വീട്ടുക്കാരെ എതിര്‍ത്ത് വിവാഹം കഴിച്ചിരുന്ന കുട്ടി, വീട്ടില്‍ നിന്നും ഭര്‍ത്താവിനൊപ്പം ഇറങ്ങി പോവുകയായിരുന്നു. എന്നാല്‍ സഹോദരിയുമായി തുടര്‍ന്നും പെണ്‍കുട്ടി ബന്ധം നിലനിര്‍ത്തിയിരുന്നു.

അസുഖ ബാധിതയാണെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച്ച സഹോദരിയെ വിളിച്ചിരുന്നു റിതു. തുടര്‍ന്ന് കുട്ടിയോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

എന്നാല്‍ വീട്ടിലേക്ക് പോയ ഭാര്യ കൊല്ലപ്പെട്ട വിവരം ഭര്‍ത്താവ് അര്‍ജുന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

Top