യു.പിയില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ലക്നൗ : ഉത്തർപ്രദേശിൽ ദളിത് യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കി. കാണ്‍​പുര്‍ ദേഹത്​ ജില്ലയില്‍ ഞായറാഴ്​ചയാണ്​​ സംഭവം. 2 പേർ ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. മുന്‍ ഗ്രാമത്തലവ​നും യുവതിയെ ബലാത്സംഗം ചെയ്​തവരില്‍ ഉള്‍പ്പെടും.

 

യുവതി വീട്ടില്‍ ഒറ്റക്കായിരുന്ന സമയം വീട്ടില്‍ അതിക്രമിച്ചു കയറി തോക്കിന്‍ മുനയില്‍നിര്‍ത്തി 22കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം പുറത്തു പറയരുതെന്ന് അക്രമികൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയില്‍ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ പറഞ്ഞു.

Top