രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍ മഞ്ഞ് ; 22 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ

delhi fog

ന്യൂഡൽഹി: ഡൽഹിയിൽ മൂടല്‍ മഞ്ഞ് ശക്തമായി തുടരുന്ന സഹചര്യത്തിൽ 22 ട്രെയിനുകൾ റെയിൽവെ റദ്ദാക്കി. കാഴ്ച അവ്യക്തമായതാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണം. 40 സർവീസുകളാണ് ഇക്കാരണത്താൽ വൈകിയോടുന്നത്. മൂന്ന് സർവീസുകൾ പുനക്രമീകരിക്കുകയും ചെയ്തു.

ഉത്തരേന്ത്യയും കാഷ്മീർ താഴ്‌വരയും അതിശൈത്യത്തിന്‍റെ ദുരിതത്തിലാണ് .ഏതാനും ദിവസം കൂടി മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

Top