മിന്നല്‍പ്രളയവും ഉരുള്‍പൊട്ടലും: ഹിമാചലില്‍ ഒരു കുടംബത്തിലെ 8 പേര്‍ ഉള്‍പ്പെടെ 22 മരണം

ഡൽഹി: ഹിമാചൽപ്രദേശിലെ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും ഒരേ കുടുംബത്തിലെ എട്ട് പേർ ഉൾപ്പെടെ 22 ഓളം പേർ മരിച്ചു. അഞ്ചിലധികം പേരെ കാണാതായി. കഴിഞ്ഞകുറെ മണിക്കൂറായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്.

ദേശീയ ദുരന്ത പ്രതികരണ സേന യും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഒരേ കുടുംബത്തിലെ എട്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. ഉരുൾപൊട്ടലിൽ വീട് തകർന്നുവീണതിനെ തുടർന്ന് ഇവർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെടുകയായിരുന്നു.

36 ഓളം ദുരന്തസംഭവങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിനോടകം റിപ്പോർട്ട് ചെയ്തതായി സ്‌റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡിപാർട്ട്‌മെന്റ് ഡയറക്ടർ സുദേശ് കുമാർ മോഖ്ത അറിയിച്ചു. മേഘവിസ്‌ഫോടനവും കനത്ത മഴയ്ക്ക് കാരണമാണ്.

Top