22 killed in China building collapse

ബെയ്ജിംഗ്: കിഴക്കന്‍ ചൈനയില്‍ കെട്ടിടം തകര്‍ന്ന് 22 പേര്‍ മരിച്ചു. ഷിജിയാംഗ് പ്രവിശ്യയിലെ വെന്‍ഷുവോയിലായിരുന്നു സംഭവം.

പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും 23 പേരെ പുറത്തെടുത്തെങ്കിലും ആറു പേരെമാത്രമേ രക്ഷിക്കാനായുള്ളു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Top