ആസം വെള്ളപ്പൊക്കം, മരിച്ചവരുടെ എണ്ണം 22 ആയി, 30,000 ലേറെ പേര് ക്യാമ്പുകളില്‍

ദിസ്പുര്‍: ആസമിലെ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 22 ആയി.

സംസ്ഥാനത്തെ 17 ജില്ലകളിലായി അഞ്ച് ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്ക ദുരിതം ബാധിച്ചിരിക്കുന്നത്. നല്‍ബാരി, കരീം ഗഞ്ച് എന്നീ സ്ഥലങ്ങള്‍ വെള്ളപ്പൊക്കത്തിലമര്‍ന്നു.

സംസ്ഥാനത്തൊട്ടാകെ 181 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 30,000 ലേറെ പേരാണ് ദുരിതാശ്വാസ ക്യാംപുകളിലുള്ളതെന്നാണ് വിവരം.

Top