22 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ കൂടി തുറക്കാം:ഹൈക്കോടതി

കൊച്ചി: 22 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി അനുമതി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ പൂട്ടിയ 418 ബാറുകളിലും പിന്നീട് പൂട്ടിയ 292 ബാറുകളിലും ഉള്‍പ്പെടുന്ന 22 ബാറുകള്‍ക്കാണ് ഹൈക്കോടതി ഉത്തരവിലൂടെ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുക. പുതിയതായി ലൈസന്‍സിന് അപേക്ഷിച്ചവയും അനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.

അടുത്തിടെ ഹൈക്കോടതി 10 ബാറുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.

Top