കൊറോണ ബാധിച്ച് യുവ ഫുട്‌ബോള്‍ പരിശീലകന്‍ മരിച്ചു

മഡ്രിഡ്: കൊറോണ വൈറസ് രോഗം ബാധിച്ച് യുവ ഫുട്‌ബോള്‍ പരിശീലകന്‍ മരിച്ചു. 21കാരനായ ഫ്രാന്‍സിസ്‌കോ ഗാര്‍ഷ്യയാണ് മരിച്ചത്. മലാഗയിലെ അത്‌ലറ്റികോ പോര്‍ട്ടാഡ അല്‍റ്റ ഫുട്ബാള്‍ ക്ലബ്ബിന്റെ ജൂനിയര്‍ പരിശീലകനായിരുന്നു.ലുക്കീമിയ രോഗമുള്ള ഫ്രാന്‍സിസ്‌കോയെ കൊവിഡ് 19 ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ രോഗ ബാധ സ്ഥിരീകരിച്ചു.

പരിശീലകന്റെ മരണത്തില്‍ ക്ലബ് അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി. നേരത്തെ ലുക്കീമിയയുണ്ടായിരുന്നതിനാല്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ആരോഗ്യ ശേഷിയുണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ലാലിഗ സ്പാനിഷ് ഫുട്ബോള്‍ ലീഗുകളെല്ലാം കൊവിഡ് ബാധിക്കുന്ന സാഹചര്യത്തില്‍ താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിര്‍ത്തി വെച്ചിട്ടുണ്ട്.

Top