കൊരട്ടിയില്‍ ആന്ധ്രയില്‍ നിന്നും കൊണ്ടു വന്ന 211 കിലോ കഞ്ചാവ് പിടികൂടി

തൃശൂര്‍: ആന്ധ്രയില്‍ നിന്നും സംസ്ഥാനത്തേക്ക് കൊണ്ടു വന്ന 211 കിലോ കഞ്ചാവ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കൊരട്ടി പോലീസും ചേര്‍ന്നു പിടികൂടി. വിപണിയില്‍ നാല് കോടിയിലധികം വില വരുന്ന കഞ്ചാവാണിത്.

രാവിലെ 7 മണിയോടെ ദേശീയപാതയില്‍ വച്ചാണ് കഞ്ചാവ് വേട്ട നടന്നത്. തൃശ്ശൂര്‍ സ്വദേശികളായ ജോസ്, സുബീഷ് , മനീഷ്, രാജീവ്, തമിഴ്‌നാട് സ്വദേശി സുരേഷ് എന്നിവരാണ് പിടിയിലായത്. ലോറിയിലും കാറിലുമായാണ് പ്രതികള്‍ 211 കിലോ കഞ്ചാവ് കടത്തിയത്.

സമീപകാലത്തെ കേരള പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നാണിത്. ചില്ലറ വിപണിയില്‍ 4 കോടിയോളം വിലവരുന്ന കഞ്ചാവാണിത്. കഞ്ചാവിന്റെ ഉറവിടത്തിനെ കുറിച്ചും. പ്രതികളില്‍ നിന്ന് കഞ്ചാവ് വാങ്ങി വില്‍ക്കുന്നവരെയും കുറിച്ചും അന്വേഷിച്ചു തുടങ്ങി.

ലോറിയുടെ പുറകില്‍ സംശയം തോന്നിപ്പിക്കാത്ത രീതിയില്‍ ടാര്‍പ്പായ ഇട്ട് മൂടിയ നിലയില്‍ കഞ്ചാവ് ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. ലോക് ഡൗണ്‍ കാലത്ത് റോഡില്‍ പോലീസ് ചെക്കിംഗ് ഉള്ളതിനാല്‍ പൈലറ്റ് വാഹനമായാണ് ഇവര്‍ കാര്‍ ഉപയോഗിച്ചത്.

Top