21 വര്‍ഷത്തെ പരിചയ സമ്പന്നത; എ.എക്‌സ്.എന്‍ സംപ്രേക്ഷണം അവസാനിപ്പിച്ചു

21 വര്‍ഷത്തെ സേവനത്തിന് ശേഷം എ.എക്‌സ്.എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു. എ.എക്‌സ്.എന്‍, എ.എക്‌സ്.എന്‍ എച്ച്.ഡി ചാനലുകളാണ് സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക് ഇന്ത്യ നിര്‍ത്തുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ചാനലിന്റെ ഇന്ത്യ, പാകിസ്താന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനം അവസാനിക്കും. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയാണ് സംപ്രേക്ഷണം നിര്‍ത്താന്‍ കാരണമെന്ന് സൂചന.

ഇംഗ്ലീഷ് സിനിമകളും വിനോദ പരിപാടികളുമായിരുന്നും എ.എക്‌സ്.എന്‍ ചാനലിന്റെ പ്രധാന ഉള്ളടക്കം. ഫിയര്‍ ഫാക്ടര്‍, ബ്രേക്കിംഗ് ദി മജിഷ്യന്‍സ് കോഡ്, ഗോസ്റ്റ് ഹണ്ടേഴ്‌സ്, മിനുറ്റ് ടു വിന്‍ ഇറ്റ്, റിപ്ലീഴ്‌സ് ബിലീവ് ഇറ്റ് ഓര്‍ നോട്ട്, സ്ട്രീറ്റ് മാജിക്, ടോപ് ഗിയര്‍, ദി അമേസിങ് റെയിസ് എന്നിവ പ്രേക്ഷക പ്രീതി നേടിയ പരിപാടികളായിരുന്നു.

Top