വിഷാംശമുള്ള ചായ കുടിച്ച് 21 പേര്‍ ആശുപത്രിയില്‍, മൂന്നു പേരുടെ നില ഗുരുതരം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിഷാംശമുള്ള ചായ കുടിച്ച് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നു പേരുടെ നില ഗുരുതരമാണ്.

മിര്‍സപൂരില്‍ റമീഷ് എന്ന വ്യാപാരിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ടീസ്റ്റാളില്‍ നിന്ന് ചായ കുടിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

അധികൃതര്‍ ടീസ്റ്റാള്‍ സീല്‍ ചെയ്തു. കഴിഞ്ഞ ആഴ്ച്ച ഇവിടെ നിന്ന് ചായ കുടിച്ചവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പ്രദേശത്തെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന പരാതി ഉണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല.

Top