ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 21 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 21 മരണം, നിരവധി പേര്‍ക്ക് പരിക്ക്.

ബാഗ്ദാദിന്റെ വടക്കന്‍ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്.

എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.

Top