21 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹന്‍ലാല്‍ വീണ്ടും തെലുങ്കില്‍. നവാഗതനായ സുരേഷ് വംശി സംവിധാനം ചെയ്യുന്ന നുവ്വേ നാ പ്രണാമണി എന്ന സിനിമയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ വീണ്ടും തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത്.

1991 ല്‍ ഗാണ്ഡീവം എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ തെലുങ്കില്‍ മോഹന്‍ലാല്‍ അഭിനയിച്ചത്. പ്രിയദര്‍ശന്‍ അക്കിനേനി നാഗേശ്വര റാവുവിനെ നായകനാക്കി ഒരുക്കിയ ഗാണ്ഡീവത്തില്‍ അതിഥി വേഷമായിരുന്നു ലാലിന്റേത്. പുതിയ സിനിമയിലും അതിഥി വേഷമാണ് മോഹന്‍ലാലിന്.

പുതുമുഖങ്ങളായ സൂരജ്, കവിതാ രാധേശ്യാം എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഗ്രാമീണ പ്രണയ കഥയാണ് നുവ്വേ നാ പ്രണാമണി. അലി, ജയപ്രകാശ് റെഡ്ഡി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Top