21 വര്‍ഷം മുമ്പ് മഞ്ഞിനടിയില്‍പ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

ന്യൂഡല്‍ഹി: 21 വര്‍ഷം മുമ്പ് സിയാച്ചിനിലെ മഞ്ഞിനടിയില്‍പ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച പട്രോളിംഗ് നടത്തിയ പട്ടാളക്കാരാണ് മൃതദേഹം കണ്ടെത്തിയത്.

മഹാരാഷ്ട്ര സ്വദേശിയായ ഹവീല്‍ദാര്‍ ടി.വി പാട്ടീലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 1993 ഫെബ്രുവരിയിലാണ് മഞ്ഞിനിടയില്‍പ്പെട്ട് ഇദ്ദേഹത്തെ കാണാതായത്. വീട്ടുകാര്‍ അയച്ച കത്തും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഇദ്ദേഹത്തിന്റെ പോക്കറ്റിലുണ്ടായിരുന്നു. ഇതാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്.

പാട്ടീലിന്റെ സൈനികനായ സഹോദരനെയും മഞ്ഞുവീഴ്ചയില്‍പ്പെട്ട് കാണാതായിരുന്നു. 1987ല്‍ ആയിരുന്നു ഇത്. എന്നാല്‍ സഹോദരനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

1996ല്‍ കാണാതായ ഹവീല്‍ദാര്‍ ഗയപ്രസാദിന്റെ മൃതദേഹം ഓഗസ്റ്റില്‍ കണ്ടെത്തിയിരുന്നു. ഇന്ത്യാപാക് അതിര്‍ത്തിയിലുള്ള സിയാച്ചിന്‍ ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ്. 5700 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ താപനില മൈനസ് 60 ഡിഗ്രി വരെ താഴാറുണ്ട്.

Top