20 വര്‍ഷം, ചൈനയിലുണ്ടായത് 5 പകര്‍ച്ച വ്യാധികള്‍; ഇത് അവസാനിപ്പിക്കണമെന്ന് ബ്രയാന്‍

വാഷിങ്ടന്‍: ചൈനയില്‍നിന്ന് 20 വര്‍ഷത്തിനിടെ പുറത്ത് വന്നത് സാര്‍സ്, ഏവിയന്‍ ഫ്‌ലൂ, സൈ്വന്‍ ഫ്‌ലൂ, കോവിഡ്19 തുടങ്ങിയ അഞ്ച് പകര്‍ച്ചവ്യാധികള്‍, ഏതെങ്കിലും ഘട്ടത്തില്‍ ഇത് അവസാനിപ്പിക്കേണ്ടതാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ ബ്രയന്‍.

ലോകത്തൊട്ടാകെ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന കൊവിഡ് 19ന്റെ പിന്നില്‍ ചൈനയാണെന്ന ആരോപണത്തെ മുന്‍ നിര്‍ത്തിയാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇങ്ങനെ വ്യക്തമാക്കിയത്.

ഇനിയും ചൈനയില്‍നിന്ന് ഇത്തരം പകര്‍ച്ചവ്യാധികള്‍ വരുന്നത് അംഗീകരിക്കാനാകില്ലെന്ന് ആഗോളതലത്തില്‍ ചര്‍ച്ചയുണ്ട്. ലബോറട്ടറിയില്‍നിന്നോ വെറ്റ് മാര്‍ക്കറ്റുകളില്‍നിന്നോ ആണ് വൈറസ് പുറത്തുവന്നതെങ്കിലും ഇതു നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ഇനി ലോകത്തിന്റെ പൊതുജനാരോഗ്യത്തെ ചൈനയില്‍നിന്നുള്ളവ ബാധിക്കാനാവില്ല ബ്രയന്‍ പറഞ്ഞു.

അതേസമയം, അഞ്ചാമത്തെ പകര്‍ച്ചവ്യാധിയേതെന്ന് ബ്രയന്‍ വെളിപ്പെടുത്തിയില്ല. ചൈനയെ സഹായിക്കാന്‍ ആരോഗ്യവിദഗ്ധരെ അയയ്ക്കാമെന്ന് യുഎസ് അറിയിച്ചിരുന്നു. എന്നാല്‍ ചൈന അതു നിഷേധിക്കുകയാണ് ചെയ്തതെന്നും ബ്രയാന്‍ വിശദീകരിച്ചു.

Top