2034ലെ ലോകകപ്പിന് ലയണല്‍ മെസ്സി ഉണ്ടാകണം; ഫിഫ പ്രസിഡന്റ്

സൂറിച്ച്: ഖത്തറില്‍ ലോകകിരീടം നേടിയതോടെ കരിയറിന്റെ പൂര്‍ണതയിലാണ് ഫുട്‌ബോള്‍ മിശിഹാ ലയണല്‍ മെസ്സി. അര്‍ജന്റീനയ്ക്കായി എല്ലാം നേടിയിട്ടും മെസ്സി ഇനിയും കളത്തില്‍ തുടരണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഇക്കാര്യം വ്യക്തമാക്കുന്നതാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുടെ പ്രസ്താവന.

ഖത്തര്‍ മെസ്സിയുടെ കരിയറിലെ അവസാന ലോകകപ്പെന്നാണ് കരുതുന്നത്. ടൂര്‍ണമെന്റില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും മെസ്സിക്കായിരുന്നു. 36 വയസ് പിന്നിട്ടു എങ്കിലും താരം ഇതുവരെയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. 2034ല്‍ മെസ്സിയുടെ പ്രായം 47ല്‍ എത്തും.

ലയണല്‍ മെസ്സി 2026ലെ ലോകകപ്പ് കളിക്കണം, അതിനുശേഷം 2030ലും ലോകകപ്പ് കളിക്കണം, 2034ലെ ലോകകപ്പിനും ലയണല്‍ മെസ്സി ഉണ്ടാകണമെന്നും ഇന്‍ഫന്റീനോ വ്യക്തമാക്കി.

 

Top