2032 ഒളിമ്പിക്‌സ്; ബ്രിസ്‌ബേന്‍ വേദിയാകും

ടോക്യോ: 2032 ഒളിമ്പിക്‌സ് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ നടക്കും. ഒളിമ്പിക്‌സും പാരാലിമ്പിക്‌സും ബ്രിസ്‌ബേനില്‍ തന്നെയാണ് നടക്കുക. ടോക്കിയോയില്‍ വച്ച് എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്‌സ് കമ്മറ്റി ഓസ്‌ട്രേലിയന്‍ പട്ടണത്തെ തെരഞ്ഞെടുത്തത്. 2000ല്‍ നടന്ന സിഡ്‌നി ഒളിമ്പിക്‌സിന് 32 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒളിമ്പിക്‌സ് വീണ്ടും ഓസ്‌ട്രേലിയയില്‍ എത്തുന്നത്.

ളിമ്പിക്സില്‍ ആതിഥേയരായ ജപ്പാനാണ് ആദ്യ ജയം കുറിച്ചത്. സോഫ്റ്റ് ബോളില്‍ ഒസ്ട്രേലിയയെ 8-1 ന് തോല്‍പ്പിച്ചുകൊണ്ടാണ് ജപ്പാന്‍ ആദ്യ വിജയം സ്വന്തമാക്കിയത്. ജപ്പാന്റെ യൂനോ യുകീകോ ആയിരുന്നു വിന്നിംഗ് പിച്ചര്‍. നൈറ്റോ മിനോരി, ഫുജിറ്റാ യമാറ്റോ എന്നിവരും ജപ്പാന്റെ വിജയത്തിന് കാരണമായി.

അതേസമയം, ഒളിമ്പിക്‌സ് വില്ലേജില്‍ കൊവിഡ് ബാധ രൂക്ഷമാവുകയാണ്. ജപ്പാനിലെ പകുതിയിലേറെ പേര്‍ റഫറണ്ടം അനുസരിച്ച് ഒളിമ്പിക്സ് നടത്തിപ്പിന് എതിരാണ്. പക്ഷേ ജപ്പാനീസ് പ്രധാനമന്ത്രിയും ഒളിമ്പിക്സ് സംഘാടക സമിതി ചെയര്‍മാനും ശക്തമായ നിലപാടെടുത്താണ് ഒളിമ്പിക്സ് നടത്തുന്നത്. 42 വേദികളില്‍ 3 വേദികളില്‍ മാത്രമാണ് കാണികള്‍ക്ക് പ്രവേശനം.

 

Top