2030 ലെ ഏഷ്യൻ ഗെയിംസ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ നടക്കും

qatar

ദോഹ: 2030ലെ ഏഷ്യന്‍ ഗെയിംസിന്റെ സ്ഥലം പ്രഖ്യാപിച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹ വേദിയാവും 2030 ഏഷ്യൻ ഗെയിംസ് നടക്കുക. 2034ലെ ഗെയിംസിന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദും വേദിയാവും. ഒളിംപിക് കൗണ്‍സില്‍ ഓഫ് എഷ്യ ജനറല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പിലാണ് 2030ലെയും 2034യും ഗെയിംസ് വേദികള്‍ സംബന്ധിച്ച് തീരുമാനമായത്.

ഖത്തറിനെതിരെ 2017 മുതല്‍ സൗദിയും ഈജിപ്തും യുഎഇയും ബഹ്റിനും യാത്രാ-വ്യാപര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ദോഹ ഗെയിംസിന് വേദിയാവുമോ എന്ന കാര്യത്തില്‍ ആകാംക്ഷയുണ്ടായിരുന്നു. 2030ലെ ഗെയിംസ് വേദിയാവാനായി ഖത്തറും സൗദിയും മത്സരരംഗത്തെത്തിയതോടെ ഇതിന് രാഷ്ട്രീയമാനം കൈവരുകയും ചെയ്തു.

Top