2021 ഏപ്രിലില്‍ 53,000 യൂണിറ്റ് വിറ്റഴിച്ച്‌ റോയല്‍ എന്‍ഫീല്‍ഡ്

2021 ഏപ്രിലിലെ വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ഈ കാലയളവില്‍ മൊത്തം 53,298 യൂണിറ്റുകള്‍ വിറ്റഴിച്ചുവെന്നാണ് കമ്പനി അറിയിച്ചിക്കുന്നത്. 2021 മാര്‍ച്ചില്‍ ചെന്നൈ ആസ്ഥാനമായുള്ള നിര്‍മ്മാതാവിന്റെ മൊത്തം വില്‍പ്പന കണക്ക് 66,058 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസത്തെ പ്രതിമാസ വില്‍പ്പന കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 19.32 ശതമാനം വില്‍പ്പന ഇടിഞ്ഞുവെന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്.

2021 ഏപ്രില്‍ മാസത്തെ ആഭ്യന്തര വില്‍പ്പന 48,789 യൂണിറ്റാണ്. ഇത് 2021 മാര്‍ച്ചില്‍ വിറ്റ 60,173 യൂണിറ്റുകളെ അപേക്ഷിച്ച് 18.92 ശതമാനം ഇടിഞ്ഞു. കയറ്റുമതിയിലും കണക്കുകള്‍ വ്യക്തമാക്കുന്നത് 23.38 ശതമാനം ഇടിവാണ്. 2021 മാര്‍ച്ചില്‍ 5,885 യൂണിറ്റില്‍ നിന്ന് 2021 ഏപ്രിലില്‍ 4,509 യൂണിറ്റുകളായി കുറഞ്ഞുവെന്നാണ് കണക്ക്.

2021 ഏപ്രില്‍ മാസത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് വിറ്റ മൊത്തം മോട്ടോര്‍സൈക്കിളുകളില്‍ 46,561 യൂണിറ്റുകള്‍ 350 സിസി മോഡലുകളില്‍ (ക്ലാസിക് 350, മീറ്റിയോര്‍ 350, ബുള്ളറ്റ് 350), 6,737 യൂണിറ്റുകള്‍ 350 + സിസി മോഡലുകളില്‍ (ഹിമാലയന്‍, ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650) ഉള്‍പ്പെടുന്നു.

Top