2023 കിയ ഇവി6 ബുക്കിംഗ് ഏപ്രിൽ 15 ന് ആരംഭിക്കും

ദക്ഷിണ കൊറിയൻ കിയ ഇന്ത്യ 2023 ഏപ്രിൽ 15 മുതൽ 2023 EV6-ന്റെ ഓർഡർ ബുക്കുകൾ തുറക്കുമെന്ന് കമ്പനി അറിയിച്ചു. 2023 കിയ EV6- ന്റെ ജിടി ലൈനിന് 60.95 ലക്ഷം മുതലും ജിടി ലൈൻ AWD ന് 65.95 ലക്ഷം മുതലുമാണ് വില ആരംഭിക്കുന്നത് . ലോഞ്ച് വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ വർഷം ജനുവരിയിൽ EV6 ന് ഒരു ലക്ഷം രൂപയുടെ വിലവർദ്ധന ലഭിച്ചു .

കഴിഞ്ഞ വർഷം ജൂണിൽ ആണ് കിയ EV6 ഇന്ത്യയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 432 യൂണിറ്റുകൾ വിതരണം ചെയ്‍തതിലൂടെ മോഡലിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് നിർമ്മാതാവ് പറയുന്നു . ഇന്ത്യൻ വിപണിയിൽ ആദ്യം ആസൂത്രണം ചെയ്ത അളവിന്റെ നാലിരട്ടിയാണിത്. പ്രീമിയം ഇലക്ട്രിക് ഓഫറിനായി നിലവിലുള്ള ഓർഡറുകളും പുതിയവയും നിറവേറ്റാൻ ലക്ഷ്യമിടുന്നതിനാൽ ഈ വർഷം ഇന്ത്യൻ വിപണിയിലേക്കുള്ള EV6 ന്റെ അലോട്ട്‌മെന്റ് വർദ്ധിപ്പിക്കുകയാണെന്ന് കിയ പറയുന്നു. കൂടാതെ, കൊറിയൻ ഓട്ടോ ഭീമൻ കഴിഞ്ഞ വർഷം 12 നഗരങ്ങളിലെ 15 ഔട്ട്‌ലെറ്റുകളിൽ നിന്ന് 44 നഗരങ്ങളിലായി 60 ഔട്ട്‌ലെറ്റുകളായി ഡീലർ ശൃംഖല വികസിപ്പിക്കും. 150 കിലോവാട്ട് ഹൈ സ്പീഡ് ചാർജർ ശൃംഖല 60 ഔട്ട്‌ലെറ്റുകളിലേക്കും വ്യാപിപ്പിക്കാനും വാഹന നിർമാതാക്കൾ പദ്ധതിയിടുന്നുണ്ട്.

Top