2023 ലെ ഓടക്കുഴല്‍ അവാര്‍ഡ് കവി പി എന്‍ ഗോപീകൃഷ്ണന്

തിരുവനന്തപുരം: 2023 ലെ ഓടക്കുഴല്‍ അവാര്‍ഡ് കവി പി എന്‍ ഗോപീകൃഷ്ണന്. ‘കവിത മാംസഭോജിയാണ്’ പുരസ്‌കാരം നേടി കൊടുത്തത്. മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കിവരുന്ന പുരസ്‌കാരമാണ് ഓടക്കുഴല്‍ അവാര്‍ഡ്. 30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജി ശങ്കരകുറുപ്പിന്റെ ഓര്‍മദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷിത്തിന്റെ മഹാകവി ജി ഓഡിറ്റോറിയത്തില്‍ വെച്ച് ഗുരുവായൂരപ്പന്‍ ട്രസ്റ്റ് അദ്ധ്യക്ഷ ഡോ. എം. ലീലാവതി പുരസ്‌കാരം കവിയ്ക്ക് സമര്‍പ്പിക്കും.

Top