2022 വള്‍ക്കന്‍ S പുതിയ കളർ ഓപ്ഷനുകളിൽ അവതരിപ്പിച്ചു

പ്ഡേറ്റുചെയ്ത 2022 വള്‍ക്കന്‍ S അടുത്തിടെ കവസാക്കി അവതരിപ്പിച്ചിരുന്നു. വാര്‍ഷിക അപ്ഡേറ്റിന്റെ ഭാഗമായി മിഡില്‍വെയ്റ്റ് ക്രൂയിസറില്‍ ഇപ്പോള്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് നിര്‍മാതാക്കള്‍.
പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും തന്നെ ബൈക്കില്‍ കമ്പനി വരുത്തിയിട്ടില്ല. വാര്‍ഷിക നവീകരണത്തോടെ, മാറ്റ് ഗ്രാഫൈറ്റ് ഗ്രേ കളര്‍ സ്‌കീമിനൊപ്പം പുതിയ മെറ്റാലിക് മാറ്റ് ഗ്രാഫൈന്‍ സ്റ്റീല്‍ ഗ്രേ കളര്‍ ഓപ്ഷനും ബൈക്കിന് ലഭിക്കുന്നു.

പേര് സൂചിപ്പിക്കുന്നത് പോലെ, ഈ ഓപ്ഷന് ബ്രൗണ്‍ നിറത്തിലുള്ള രണ്ട് ഷേഡുകളും ഗ്രീന്‍ ഹൈലൈറ്റുകളും, ടാങ്കിലെ റിംസ്, മിക്‌സ് എന്നിവയില്‍ കവസാക്കി കൂട്ടിച്ചേര്‍ക്കുന്നു. മാത്രമല്ല, കൂടുതല്‍ രസകരമായി കാണപ്പെടുന്ന പേള്‍ റോബോട്ടിക് വൈറ്റ് കളര്‍ ഓപ്ഷനും വിശാലമായ ടാങ്ക് ഗ്രാഫിക്‌സും അടിസ്ഥാന മെറ്റാലിക് വൈറ്റും ഉള്‍ക്കൊള്ളുന്നുവെന്നതാണ്.

Top