2022 ഐഐഎഫ്‌എ അവാര്‍ഡ് ; മികച്ച നടന്‍ വിക്കി കൗശല്‍, നടി കൃതി സനോണ്‍

2022 ലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ ഐഐഎഫ്‌എ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പുരസ്കാര വേദിയില്‍ തിളങ്ങിയത് സിദ്ധാര്‍ഥ് മല്‍ഹോത്ര വേഷമിട്ട ‘ഷേര്‍ഷാ’ ആണ്. മികച്ച സിനിമ,സംവിധായകന്‍, സംഗീതം, തിരക്കഥ എന്നീ വിഭാ​ഗങ്ങളിലാണ് ചിത്രത്തിന് പുരസ്കാരം ലഭിച്ചത്.
സര്‍ദ്ദാര്‍ ഉദ്ദമിലെ മികച്ച പ്രകടനത്തിന് വിക്കി കൗശല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. കൃതി സനോണ്‍ ആണ് മികച്ച നടി. മിമി എന്ന ചിത്രത്തിലെ അഭിനയമാണ് താരത്തെ മികച്ച നടിക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കിയത്‌. ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തത്.

Top