2022 നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് യോഗി

ലഖ്‌നൗ: 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 300 ലധികം സീറ്റുകള്‍ നേടി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘അസദുദ്ദീന്‍ ഒവൈസി രാജ്യത്തിന്റെ വലിയ നേതാവാണ്. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വെല്ലുവിളിച്ചിട്ടുണ്ടെങ്കില്‍, അത്, ബിജെപിയുടെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു. 2022ല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവല്‍കരിക്കുമെന്നതില്‍ സംശയമില്ലെന്നും യോഗി പറഞ്ഞു.

Top