2021 സുസുക്കി ഹയാബൂസ പുറത്തിറക്കി ; വില 16.40 ലക്ഷം രൂപ

 2021 ഹയാബൂസ പുറത്തിറക്കി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. CKD റൂട്ട് വഴിയാണ് മോട്ടോർ‌സൈക്കിൾ‌ എത്തുന്നത്. 16.40 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്-ഷോറൂം വില. 1,340 സിസി, ഇൻലൈൻ -ഫോർ എഞ്ചിനാണ് 2021 സുസുക്കി ഹയാബൂസയുടെ ഹൃദയം. ലൈറ്റ് പിസ്റ്റണുകളും കണക്റ്റിംഗ് റോഡുകളും, അപ്ഡേറ്റ് ചെയ്ത ക്യാമുകളും, പുതുക്കിയ ക്രാങ്ക്ഷാഫ്റ്റും ഇതിൽ ഉൾക്കൊള്ളുന്നു.

പരിഷ്കരിച്ച് എഞ്ചിൻ യൂണിറ്റ് 190 bhp പരമാവധി കരുത്തും 150 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്നു. മുൻ മോഡലിനെ അപേക്ഷിച്ച് പുതിയ മോഡലിൽ പവർ ഔട്ട്പുട്ട് അല്പം കുറവാണെങ്കിലും, മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെട്ടുവെന്ന് സുസുക്കി അവകാശപ്പെടുന്നു.

ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്, കൂടാതെ മോട്ടോർ സൈക്കിളിൽ ധാരാളം ഇലക്ട്രോണിക് എയ്ഡുകൾ ലഭ്യമാണ്.

വീലി കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ഹിൽ-ഹോൾഡ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ലോഞ്ച് കൺട്രോൾ, മൂന്ന് പവർ മോഡുകൾ എന്നിവയ്‌ക്കൊപ്പം ആറ്-ആക്സിസ് IMU അടിസ്ഥാനമാക്കിയുള്ള ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവ ഇതിന് ലഭിക്കുന്നു.

Top