2021 അൻഡലുസിയ റാലി പ്രചാരണത്തിന് തുടക്കമായി

2021 അൻഡലുസിയ റാലി പ്രചാരണത്തിന് തുടക്കം കുറിച്ച് ഹീറോ മോട്ടോസ്‌പോര്‍ട്‌സ് ടീം. റൈഡര്‍ ജോക്വിം റോഡ്രിഗസ് പ്രോഗ്ലോഗ് സ്റ്റേജ് ഒന്നാം സ്ഥാനത്തും സെബാസ്റ്റ്യന്‍ ബുഹ്ലര്‍ മൂന്നാം സ്ഥാനത്തും എത്തി.

അര്‍ജന്റീനിയന്‍ റൈഡര്‍ ഫ്രാങ്കോ കെയ്മി ഹീറോ റാലിക്ക് അരങ്ങേറ്റം കുറിച്ചു. ‘റാലിക്ക് ഒന്നാം സ്ഥാനം നേടിക്കൊണ്ട് നല്ല തുടക്കം ലഭിച്ചുവെന്ന് ജോക്വിം റോഡ്രിഗസ് പറഞ്ഞു. ഞങ്ങളുടെ പ്രധാന ലക്ഷ്യം ബൈക്കും പുതിയ ക്രമീകരണങ്ങളും ഡാകര്‍ 2022 ഉപയോഗിച്ച് പരീക്ഷിക്കുക എന്നതാണ്. ടീമിന് മികച്ച ഫലവുമായി റാലി നേടുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ന് ശരിക്കും ഒരു നല്ല സ്റ്റേജ്, ടീമിനോടും ബൈക്കിനോടും ഉള്ള അടുപ്പം കാത്തു സൂക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞു, അതിനാല്‍ തുടക്കത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് റൈഡര്‍ ഫ്രാങ്കോ കൈമി പറഞ്ഞു.

 

Top