അകത്തളം മുഴുവന്‍ ഓള്‍ ബ്ലാക്ക് തീമില്‍; പുതിയ ടെയോട്ട മിറായ് അവതരിപ്പിച്ചു

ടൊയോട്ടേയുടെ ഫ്യൂവല്‍ സെല്‍കാറായ മിറായ്യുടെ രണ്ടാംതലമുറ കണ്‍സെപ്റ്റ് മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. മുന്‍മോഡലിനെക്കാള്‍ വലുപ്പക്കാരനാണ് പുതുതലമുറ മിറായ്. 4975 എംഎം നീളവും 1885 എംഎം വീതിയും 1470 എംഎം ഉയരവും 2920 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.

സ്വപ്റ്റ്ബാക്ക് ഹെഡ്ലാമ്പ്, വീതിയേറിയ ഗ്രില്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പ്, 20 ഇഞ്ച് അലോയി വീല്‍, കൂപ്പെയ്ക്ക് സമാനമായി ഒഴുകിയിറങ്ങുന്ന റൂഫ് എന്നിവ മിറായ്യെ വ്യത്യസ്തമാക്കും. വാഹനത്തിന്റെ അകത്തളം ബ്ലാക്ക് തീമിലാണ് ഒരുക്കിയിരിക്കുന്നത്. അകത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12.3 ഇഞ്ച് ടച്ച സ്‌ക്രീന്‍ ഹെഡ് യൂണിറ്റ് എന്നിവയാണ്.

അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വാഹനത്തിന് പുതിയ ഫ്യുവല്‍ സെല്‍ സിസ്റ്റം വഴി മിറായ് കൂടുതല്‍ ദൂരം സഞ്ചരിക്കാനാകും.

Top