2021-ലെ വില്‍പ്പന കണക്കുകളുമായി കിയ

2020 സെപ്റ്റംബറിലാണ് കിയ മോട്ടോര്‍സ് സോനെറ്റിനെ സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. വിലയും ഫീച്ചറുകളും വാഹനത്തിന് ശ്രേണിയില്‍ ശക്തമായ ജനപ്രീതി സമ്മാനിക്കുകയും ചെയ്തു.

2020-ല്‍ സോനെറ്റിന്റെ 38,363 യൂണിറ്റുകള്‍ വില്‍ക്കാന്‍ കിയയ്ക്ക് കഴിഞ്ഞു. 2021-ന്റെ ആദ്യ 3 മാസങ്ങളില്‍ (ജനുവരി-മാര്‍ച്ച്) സോനെറ്റ് സബ് കോംപാക്ട് എസ്‌യുവിയുടെ 25,000 യൂണിറ്റുകള്‍ വിറ്റഴിച്ചതായി കിയ പ്രഖ്യാപിച്ചു.

രാജ്യത്ത് എസ്‌യുവിക്ക് എത്രത്തോളം മികച്ച സ്വീകാര്യത ലഭിച്ചുവെന്ന് തെളിയിക്കുന്നതാണ് ഈ വില്‍പ്പന കണക്കുകള്‍ എന്നും കമ്പനി അറിയിച്ചു. ഇപ്പോള്‍ പുതിയ ലോഗോ ഉപയോഗിച്ച് കാര്‍ അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നു.

Top