റെനോയുടെ ട്രൈബർ വിപണിയിൽ: വില 5.30 ലക്ഷം രൂപ

മ്പനിയുടെ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലുകളില്‍ ഒന്നായ ട്രൈബര്‍ എംപിവിയുടെ പുതിയ പതിപ്പും വിപണിയില്‍ അവതരിപ്പിച്ചു. 2021 ട്രൈബറിന്‍റെ പ്രാരംഭ പതിപ്പിന് 5.30 ലക്ഷം രൂപയും ഉയര്‍ന്ന ഈസി-R AMT വേരിയന്റിന് 7.65 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയെന്ന് കാര് ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.പുതിയ പതിപ്പിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. 11,000 രൂപ ടോക്കണ്‍ തുകയില്‍ വാഹനം ബുക്ക് ചെയ്യാമെന്നാണ് റിപ്പോർട്ട്.

പുതിയ ട്രൈബറിൽ സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ, ഫോണ്‍ നിയന്ത്രണങ്ങള്‍ എന്നിവ ലഭിക്കുന്നു. ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കാനും,എല്ലാ കളര്‍ ഓപ്ഷനുകളിലുടനീളം ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയറുകളും പുതിയ ബോഡി കളറും ലഭിക്കുന്നുണ്ട്.  മൂണ്‍ലൈറ്റ് സില്‍വര്‍, ഇലക്ട്രിക് ബ്ലൂ, മെറ്റല്‍ മസ്റ്റാര്‍ഡ്, ഐസ് കൂള്‍ വൈറ്റ്, ഔട്ട്ബാക്ക് ബ്രോണ്‍സ് എന്നീ അഞ്ച് നിറങ്ങളിലാണ് പുതിയ ട്രൈബര്‍ എത്തുന്നത്.ട്രൈബര്‍ നിരയില്‍ മുമ്പുണ്ടായിരുന്ന ഫെയറി റെഡ് നിറം നിരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് സൂചന.

Top