2021 ല്‍ ഐ ടി മേഖലയില്‍ നിയമനം കൂടുമെന്ന് സര്‍വ്വെ

മുംബൈ: ഐടി മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2021ല്‍ നിയമനം കൂടുമെന്ന് സര്‍വ്വെ.95 ശതമാനം സിഇഒ മാരും ഇക്കാര്യത്തില്‍ ശുഭപ്രതിക്ഷ പുലര്‍ത്തുന്നതായി നാസ്‌കോം നത്തിയ സര്‍വ്വെയില്‍ പറയുന്നു. അതില്‍ 67 ശതമാനം സിഇഒമാരും 2021 സാമ്പത്തിക വര്‍ഷത്തില്‍ ഐടി മേഖല കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാളും മികവ് പുലര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നു.

194ഡോളര്‍ ബില്യണിലേക്ക് 2021 സാമ്പത്തിക വര്‍ഷത്തില്‍ ഐടി കമ്പനികളുടെ വരുമാനം വര്‍ദ്ധിക്കുമെന്ന് സര്‍വ്വെ കണക്കാക്കുന്നു. അതേസമയം 2020 നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഐടി കമ്പനികള്‍ക്ക് നേടാന്‍ പറ്റിയ റെവന്യൂ 190 ബില്ല്യണ്‍ ഡോളറായിരുന്നു. ഇന്ത്യയില്‍ മുന്നിട്ട് നില്‍ക്കുന്ന ഐടി കമ്പനികള്‍ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിരുന്നു. പകര്‍ച്ച വ്യാധിയാല്‍ ലോകം നട്ടം തിരിഞ്ഞ വര്‍ഷത്തില്‍ ഡിജിറ്റല്‍ മേഖലയില്‍ ഐടി കമ്പനികള്‍ കൊണ്ടുവന്ന മാറ്റങ്ങളാണ് ഈ ഭേദപ്പെട്ട വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഡിജിറ്റല്‍ മേഖലയില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ 28-30 ശതമാനത്തോളം വരുമാനം സമാഹരിക്കാന്‍ ഐടി മേഖലയെ പ്രാപ്തമാക്കിയിട്ടുണ്ട്.

മഹാമാരി താണ്ഡവമാടിയ വര്‍ഷത്തില്‍ എട്ട് ശതമാനമനത്തോളമാണ് ദേശീയ വരുമാനത്തിലേക്ക് ഐടി മേഖല സംഭാവന ചെയ്തത്. കയറ്റുമതി സേവനം, ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് എന്നവയിലേക്ക് ഐടി മേഖല സംഭാവന ചെയ്തിട്ടുണ്ട്.4.8 ശതമാനത്തില്‍ നിന്ന് 57 ബില്ല്യണ്‍ ഡോളറിലേക്ക് വളര്‍ന്ന ഈ കോമേഴ്‌സാണ് ഐടി മേഖലയുടെ വരുമാനും കൂട്ടാന്‍ പ്രധാനമായും കാരണമായത്.

മറ്റുള്ള മേഖലകള്‍ തൊഴില്‍ ദാനം ചെയുന്നുണ്ടെങ്കില്‍ കൂടിയും രാജ്യത്ത് തൊഴിലാളികളെ അധികമായി നിയമിക്കുന്ന പ്രധാനപ്പെട്ട മേഖലയാണ് ഐടി. 138,000 പുതിയ തൊഴിലാളികളെ 2021 സാമ്പത്തിക വര്‍ഷത്തില്‍ നിയമിച്ചേക്കുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്.

 

 

Top