2021 ഫോർച്ച്യൂണർ TRD സ്‌പോർടിവോ ഫെയ്‌സ്‌ലിഫ്റ്റ്‌ പരിചയപ്പെടുത്തി ടൊയോട്ട

തായ്‌ലൻഡിൽ ആഗോള അരങ്ങേറ്റം നടത്തിയിരിക്കുകയാണ് ടൊയോട്ട ഫോർച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ്. 2021 ഫോർച്ച്യൂണർ TRD സ്‌പോർടിവോ ഫെയ്‌സ്‌ലിഫ്റ്റ്‌ പതിപ്പ് അടുത്ത വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. പുതിയ അലോയി വീൽ ഡിസൈൻ, പുതുക്കിയ ഫ്രണ്ട് ബമ്പർ, ട്വീക്ക്ഡ് റിയർ ബമ്പർ എന്നിവ ഉപയോഗിച്ച് ടൊയോട്ട ഫോർച്യൂണറിന് ഒരു ചെറിയ കോസ്മെറ്റിക് അപ്‌ഡേറ്റ് നൽകിയിട്ടുണ്ട്.

9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, റൂഫിൽ ഘടിപ്പിച്ച റിയർ എന്റർടൈൻമെന്റ് യൂണിറ്റ് എന്നിവ ഉപയോഗിച്ച് മികച്ച പരിഷ്കരണമാണ് വാഹനത്തിന് ഉള്ളിൽ വരുന്നത്. അപ്‌ഡേറ്റുചെയ്‌ത ടൊയോട്ട ഫോർച്യൂണർ ഇന്ത്യയിലെ നിലവിലെ മോഡലിന്റെ അതേ എഞ്ചിനുകൾ മുന്നോട്ട് കൊണ്ടുപോകാൻ സാധ്യതയുണ്ട്. 2.8 ലിറ്റർ ഡീസലും 2.7 ലിറ്റർ പെട്രോൾ എഞ്ചിനുകളും ഇതിൽ ഉൾപ്പെടുന്നു.

ഫെയ്‌സ്‌ലിഫ്റ്റഡ് എസ്‌യുവിയുടെ സ്റ്റാൻഡേർഡ് പതിപ്പുകളിൽ കാണുന്ന സിൽവർ ഘടകങ്ങൾക്ക് വിപരീതമായി TRD സ്‌പോർടിവോ വേരിയന്റിന് ബ്ലാക്ക്ഔട്ട് വിശദാംശങ്ങൾ ലഭിക്കുന്നു. മെലിഞ്ഞ ഹെഡ്‌ലാമ്പുകൾ, സ്‌പോർട്ടിയർ ബമ്പറുകൾ, ട്വീക്ക്ഡ് ഗ്രില്ല്, ഡ്യുവൽ-ടോൺ അലോയികൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ ഗ്രില്ലിന് മുകളിലും ചുവന്ന നിറത്തിലുള്ള TRD സ്‌പോർടിവോ ഡെക്കലുകളും ലഭിക്കും.

ട്വീക്ക്ഡ് ടെയിൽ ലാമ്പുകൾ സ്‌പോർട്ടിയർ ബമ്പർ എന്നിവ ഉപയോഗിച്ച് വാഹനത്തിന്റെ പിൻവശത്തും ചെറിയ ഡിസൈൻ മാറ്റങ്ങൾ നൽകിയിട്ടുണ്ട് . പൂർണ്ണമായി ഇരുണ്ട തീമിലാണ് ഫെയ്‌സ്‌ലിഫ്റ്റഡ് ഫോർച്യൂണറിനായുള്ള ക്യാബിൻ അപ്‌ഡേറ്റുകൾ ഒരുക്കിയിരിക്കുന്നത്. ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലിന് 28.66 ലക്ഷം മുതൽ 36.88 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാവും ടൊയോട്ട വിൽപ്പനയ്ക്ക് എത്തിക്കുക.

Top