2021 ൽ 87 ശതമാനം കമ്പനികളിൽ ശമ്പള വർദ്ധനവ്

മുംബൈ: ആഗോള പ്രൊഫഷണൽ സേവന സ്ഥാപനമായ അയോണിന്റെ ഏറ്റവും പുതിയ ശമ്പള സർവേ പുറത്ത്. രാജ്യത്തെ 87 ശതമാനം കമ്പനികളും 2021 ൽ ശമ്പള വർദ്ധനവ് നൽകാൻ പദ്ധതിയിടുന്നു എന്നാണ് അയോൺ സർവേ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. പകർച്ചവ്യാധി മൂലം പ്രതിസന്ധിയിലായ ഇന്ത്യ കോർപ്പറേറ്റ് രം​ഗം തിരിച്ചുവരവ് പ്രക‌ടിപ്പിക്കുന്നതിന്റെ സൂചനയായാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

2021 ൽ ശമ്പള വർദ്ധനവിന്റെ വ്യാപ്തിയും മെച്ചപ്പെടും. ഏകദേശം 61 ശതമാനം കമ്പനികൾ 5-10 ശതമാനം വരെ ഇൻക്രിമെന്റ് ആസൂത്രണം ചെയ്യുന്നു, 2020 ൽ ഇത് 4.5 ശതമാനമായിരുന്നു.
ഇരുപത്തിലധികം വ്യവസായങ്ങളിൽ നിന്നുള്ള 1050 കമ്പനികളിലായി ഡാറ്റാ വിശകലനം ചെയ്താണ് സർവേ റിപ്പോർട്ട്‌ പുറത്ത് വിട്ടത്.

Top