എംവൈ2020 പരിഷ്‌കരണം; ബര്‍ഗ്മാന്‍ 200 മാക്‌സി സ്‌കൂട്ടര്‍ വിപണിയില്‍

പുതിയ ബര്‍ഗ്മാന്‍ 200 മാക്സി സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് സുസുക്കി. MY2020 പരിഷ്‌ക്കരണത്തിനൊപ്പം പുതിയ കളര്‍ ഓപ്ഷനുകളോടെയുമാണ് വാഹനം എത്തുന്നത്. പരിഷ്‌കരിച്ച് അവതരിപ്പിച്ചിട്ടും സുസുക്കി ബര്‍ഗ്മാന്‍ 200-ന് വില വര്‍ധനവ് ഉണ്ടായിട്ടില്ല. 485,000 യെന്‍ ആണ് മാക്സി സ്‌കൂട്ടറിന്റെ വില. മാറ്റ് ഫൈബ്രോയ്ന്‍ ഗ്രേ മെറ്റാലിക്, മാറ്റ് ബ്ലാക്ക് മെറ്റാലിക്, ബ്രില്യന്റ് വൈറ്റ് കളര്‍ ഓപ്ഷനുകളിലായിരുന്നു മുമ്പ് സുസുക്കി ബര്‍ഗ്മാന്‍ 200 വിപണിയില്‍ എത്തിയിരുന്നത്.

ആദ്യ രണ്ട് കളര്‍ സ്‌കീമുകള്‍ നിര്‍ത്തലാക്കി പകരം രണ്ട് പുതിയ നിറങ്ങളിലാണ് സ്‌കൂട്ടര്‍ ഒരുക്കിയിരിക്കുന്നത്. വൈറ്റ് കളര്‍ ഓപ്ഷനുപുറമെ ടൈറ്റന്‍ ബ്ലാക്ക്, മാറ്റ് പ്ലാറ്റിനം സില്‍വര്‍ മെറ്റാലിക് എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ ഇനി മാക്സി സ്‌കൂട്ടര്‍ തെരഞ്ഞെടുക്കാം. 199 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് 163 കിലോഗ്രാം ഭാരമുള്ള സുസുക്കി ബര്‍ഗ്മാന്‍ 200-ന്റെ ഹൃദയം. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയുളള ഈ യൂണിറ്റ് 18 bhp പവറും 16 Nm torque ഉം ഉത്പാദിപ്പിക്കും. ലിറ്ററിന് 36 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കാന്‍ ഈ എഞ്ചിന് കഴിവുണ്ടെന്നാണ് സുസുക്കിയുടെ അവകാശവാദം.

സ്‌കൂട്ടറിനെ ഏറെ ആകര്‍ഷണീയമാക്കിയിരുന്ന രണ്ട് ഡ്യുവല്‍ ഹെഡ്ലൈറ്റ് സജ്ജീകരണവും വലിയ ഫ്രണ്ട് വിന്‍ഡ്സ്‌ക്രീനും അതേപടിതുടരും. റൈഡറിനും പില്യനും ഒരേ പോലെ സൗകര്യപ്രദമായ വലിയ സീറ്റാണ് ബര്‍ഗ്മാനില്‍ സുസുക്കി അവതരിപ്പിക്കുന്നത്. കൂടാതെ രണ്ട് ഫുള്‍-ഫെയ്‌സ്സ് ഹെല്‍മെറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സീറ്റിനടയില്‍ വലിയ 41 ലിറ്റര്‍ സംഭരണ സ്ഥലവുമുണ്ട്. ബര്‍ഗ്മാന്‍ 200-ന്റെ ഫ്രണ്ട് പോക്കറ്റും വളരെ വിശാലമാണ്. കൂടാതെ 12V DC സോക്കറ്റും സജ്ജീകരിച്ചിരിക്കുന്നു.

ബിഎസ് 4 എന്‍ജിന്‍ 7,000 ആര്‍പിഎമ്മില്‍ 8.7 എച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിച്ചിരുന്നത്. സുസുകിയുടെ ‘ഈസി സ്റ്റാര്‍ട്ട് സിസ്റ്റം’ സഹിതം എന്‍ജിന്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ പുതിയ ഫീച്ചറാണ്. സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് സ്റ്റാര്‍ട്ടര്‍ ബട്ടണില്‍ ഒരു തവണ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. 77,900 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ് ഷോറൂം വില.

Top