2020 മോഡല്‍ ഒക്ടാവിയ; അനാവരണം ചെയ്ത് സ്‌കോഡ

പുത്തന്‍ വാഹനമായ 2020 മോഡല്‍ ഒക്ടാവിയയെ ആഗോളതലത്തില്‍ അനാവരണം ചെയ്ത് സ്‌കോഡ. പുതിയ മാറ്റങ്ങളുമായാണ് വാഹനം എത്തുന്നത്. ആക്റ്റീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളിലായാണ് പുതിയ ഒക്ടാവിയെ പുറത്തിറക്കുന്നത്. 2020 അവസാനത്തോടെയാണ് പുതിയ സ്‌കോഡ ഒക്ടാവിയ ഇന്ത്യയിലെത്തുന്നത്.

കൂടുതല്‍ മെലിഞ്ഞ പുതിയ ഓപ്ഷണല്‍ മാട്രിക്സ് എല്‍ഇഡി ഹെഡ്ലാംപുകളും എല്‍ഇഡി ടെയ്ല്‍ലാംപുകളും വാഹനത്തെ വേറിട്ടതാക്കുന്നു.

1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണ് ഒക്ടാവിയ ഐ5 എന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിന് കരുത്തേകുന്നത്. 204 പിഎസ് കരുത്ത് ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ നല്‍കിയിരിക്കുന്നു.

1.0 ലിറ്റര്‍ 3 സിലിണ്ടര്‍, 1.5 ലിറ്റര്‍ 4 സിലിണ്ടര്‍, 2.0 ലിറ്റര്‍ എന്നിവയാണ് മറ്റ് ടര്‍ബോ-പെട്രോള്‍ എന്‍ജിനുകള്‍. മൂന്ന് എന്‍ജിനുകള്‍ യഥാക്രമം 115 പിഎസ്, 150 പിഎസ്, 190 പിഎസ് കരുത്ത് പുറപ്പെടുവിക്കും. എല്ലാ എന്‍ജിനുകളുമായി 7 സ്പീഡ് ഡിഎസ്ജിയാണ് ട്രാന്‍സ്മിഷന്‍.

Top