2020ലെ തെരഞ്ഞെടുപ്പ്; ട്രംപിനെതിരെ മത്സരിക്കുമെന്ന് തുള്‍സി ഗബാര്‍ഡ്

വാഷിംഗ്ടണ്‍: 2020 ല്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിനെതിരെ മത്സരിക്കുമെന്ന് പ്രതിപക്ഷ ഡെമോക്രാറ്റ് നേതാവ് തുള്‍സി ഗബാര്‍ഡ്. എലിസബത്ത് വാറനുശേഷം ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച രണ്ടാമത്തെ വനിതയാണ് തുള്‍സി.

യു.എസ് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വംശജ കമലാ ഹാരിസ് ഉള്‍പ്പെടെ പന്ത്രണ്ടിലധികം ഡെമോക്രാറ്റ് നേതാക്കള്‍ 2020 ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് രംഗത്തെത്തുമെന്നാണ് സൂചന. മുന്‍ യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡനും ട്രംപിനെതിരെ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഹവായില്‍ നിന്ന് നാലാം തവണയാണ് ഗബാര്‍ഡ് ജനപ്രതിനിധി സഭയിലെത്തുന്നത്.തുള്‍സി ഇന്ത്യക്കാരിയല്ലെങ്കിലും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ക്കിടയില്‍ ജനപ്രിയയാണ്.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് തുള്‍സി അറിയിച്ചിരിക്കുന്നത്.

Top