ആറ് മലയാളികള്‍ ഉള്‍പ്പെടെ 118 പേര്‍ക്ക് പത്മശ്രീ; രണ്ട് മലയാളികള്‍ക്ക് പത്മഭൂഷണ്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഈ വര്‍ഷത്തെ പത്മാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോക്‌സിങ് താരം മേരി കോമിനും മുന്‍ കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ് (മരണാനന്തരം), അരുണ്‍ ജയ്റ്റ്‌ലി (മരണാനന്തരം), ജോര്‍ജ് ഫെര്‍ണാണ്ടസ് (മരണാനന്തരം), അനെരൂഡ് ജുഗ്നേഥ് ജി.സി.എസ്.കെ. ചന്നുലാല്‍ മിശ്ര, വിശ്വതീര്‍ഥ സ്വാമിജി (മരണാനന്തരം) എന്നിവര്‍ക്കാണ് പത്മവിഭൂഷണ്‍ ലഭിച്ചത്.

രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 16 പേര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചത്. എം മുംതാസ് അലി ഖാന്‍, നീലകണ്ഠ രാധാകൃഷ്ണ മാധവ മേനോന്‍ (മരണാനന്തരം) എന്നിവരാണ് പത്മഭൂഷണ്‍ ലഭിച്ച മലയാളികള്‍.

സയിദ് മൂവാസം അലി (മരണാനന്തരം), മുസാഫര്‍ ഹുസൈന്‍ ബൈഗ്, അജോയ് ചക്രവര്‍ത്തി, മനോജ് ദാസ്, ബാലകൃഷ്ണ ദോഷി, കൃഷ്ണമ്മാള്‍ ജഗന്നാഥന്‍, എസ്.സി. ജാമിര്‍, അനില്‍ പ്രകാശ് ജോഷി, സെറിങ് ലന്‍ഡോല്‍, ആനന്ദ് മഹീന്ദ്ര, മനോഹര്‍ പരീക്കര്‍ (മരണാനന്തരം), ജഗദീഷ് ഷേത്, പി.വി. സിന്ധു, വേണു ശ്രീനിവാസന്‍ എന്നിവരാണ് മറ്റു പത്മഭൂഷണ്‍ ജേതാക്കള്‍.

ആറ് മലയാളികളുള്‍പ്പെടെ 118 പേര്‍ക്കാണ് പത്മശ്രീ. എം.കെ.കുഞ്ഞോള്‍, കെ.എസ്.മണിലാല്‍, സത്യനാരണന്‍ മുണ്ടയൂര്‍, എന്‍.ചന്ദ്രശേഖരന്‍ നായര്‍, മൂഴിക്കല്‍ പങ്കജാക്ഷി, തളപ്പില്‍ പ്രദീപ് എന്നിവരാണ് പത്മശ്രീ നേടിയ മലയാളികള്‍.

Top