ഹ്യുണ്ടായി ഐ20-യുടെ പുതിയ മോഡല്‍ വരുന്നു

ഹ്യുണ്ടായി ഐ20യുടെ പുതുതലമുറ മോഡല്‍ നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു. വാഹനത്തിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമില്‍ നിന്ന് മുതല്‍ മാറ്റം ആരംഭിക്കുന്നുണ്ട്. ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും എന്നാല്‍ ഭാരം കുറഞ്ഞതുമായി എഫ്ഡബ്ലുഡി പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ ഐ20 ഒരുങ്ങുന്നത്. കൂടുതല്‍ എന്‍ജിന്‍ ഓപ്ഷനുകളും സ്‌പോര്‍ട്‌സ് വാഹനങ്ങളെ അനുസ്മരിപ്പിക്കുന്ന ഡിസൈനുമാണ് ഇതിലുള്ളത്.

ഡിസൈന്‍ ശൈലിയിലെ മാറ്റമായിരിക്കും ഈ ഐ20-യിലെ ഹൈലൈറ്റ്. ഹ്യുണ്ടായിയുടെ മറ്റ് പ്രീമിയം വാഹനങ്ങള്‍ക്ക് സമാനമായി ബ്ലാക്ക് കാസ്‌കേഡ് ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്ലുകള്‍ നല്‍കിയുള്ള ഷാര്‍പ്പ് ഹെഡ്‌ലാമ്പുകള്‍, സ്‌പോര്‍ട്ടി ഭാവമുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, വലിയ എയര്‍ ഇന്‍ടേക്ക്, പ്രൊജക്ഷന്‍ ഫോഗ് ലാമ്പുകള്‍ എന്നിവയാണ് വാഹനത്തിന്റെ മുഖഭാവത്തിലെ പുതുമകളാണ്.

വിന്‍ഡോയിലുടനീളമുള്ള ക്രോമിയം സ്ട്രിപ്പ്, കറുപ്പ് പൂശിയ റിയര്‍വ്യു മിററും പില്ലറുകളും ഹ്യുണ്ടായിയുടെ സിഗ്‌നേച്ചര്‍ അലോയി വീലുകളും വശങ്ങളിലെ സൗന്ദര്യമാണ്. പിന്‍ഭാഗം പൂര്‍ണമായും അഴിച്ചുപണിതിട്ടുണ്ട്. ദ ഷേപ്പിലുള്ള ടെയില്‍ ലാമ്പ്, ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, ത്രീഡി ബ്ലാഡ്ജിങ്ങ്, റൂഫ് സ്‌പോയിലര്‍, ഡ്യുവല്‍ ടോണ്‍ റിയര്‍ ബംമ്പര്‍ എന്നിവയാണ് പിന്‍ഭാഗത്തെ മാറ്റത്തിലുള്ളത്.

10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സ്‌പോര്‍ട്ടി ഭാവമുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തെ ഫീച്ചര്‍ സമ്പന്നമാക്കുന്നു.

അതേസമയം, ബ്ലൂലിങ്ക് സാങ്കേതികവിദ്യയുടെ അകമ്പടിയില്‍ കൂടുതല്‍ സുരക്ഷ സംവിധാനങ്ങളും കാലാവസ്ഥ, ട്രാഫിക് വിവരങ്ങളും കാറിനുള്ളില്‍ ലഭ്യമാക്കും. നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡുകളും പുതുതലമുറ ഐ20-യില്‍ ഇടംപിടിച്ചിട്ടുണ്ട്.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളാണ് ഐ20-യില്‍ കരുത്തേകുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുകളും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും. 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്‌പേഡ് എന്‍ജിന്‍ 114 ബിഎച്ച്പിയാണ് പവര്‍. ഇതില്‍ അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ട്രാന്‍സ്മിഷനുകള്‍ നല്‍കും.

Top