മെഴ്‌സീഡിസിന്റെ പുതിയ ആഡംബര മോഡല്‍ ജിഎല്‍എസ് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു

ര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സീഡിസ് ബെന്‍സ് ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ് എസ് യു വിയായ 2020 ജിഎല്‍എസ് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. മെഴ്‌സീഡിസിന്റെ മോണോകോക്ക് ബോഡി ശൈലിയുള്ള എസ് യു വികളിലെ മുന്തിയ മോഡലായ ജിഎല്‍എസ് പുത്തന്‍ പതിപ്പിന്റെ ഇന്ത്യന്‍ അരങ്ങേറ്റം ഈ മാസം 17നാണെന്ന് കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ മാര്‍ട്ടിന്‍ ഷ്വെങ്കാണു സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രഖ്യാപിച്ചത്.

അഞ്ചു മീറ്ററിലേറെ നീളമുള്ള 2020 ജിഎല്‍എസിന് തുടക്കത്തില്‍ കരുത്തേകുക മൂന്നു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 367 പി എസ് വരെ കരുത്തും 500 എന്‍ എമ്മോളം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. പിന്നീട് മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ സഹിതവും കാര്‍ വിപണിയിലെത്തും. 286 പി എസ് വരെ കരുത്തും 600 എന്‍ എം ടോര്‍ക്കുമാണു ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കുക.

മെഴ്‌സീഡിസിന്റെ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തോടെ എത്തുന്ന ‘ജി എല്‍ എസി’ല്‍ ഒന്‍പതു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. പിന്നില്‍ രണ്ട് ഭാഗങ്ങളുള്ള എല്‍ ഇ ഡി ടെയില്‍ ലാംപ് സഹിതമെത്തുന്ന കാറില്‍ 12.3 ഇഞ്ച്, ഹൈ ഡഫനിഷന്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് പാനലും ഇടംപിടിക്കുന്നു. വില സംബന്ധിച്ച് മെഴ്‌സീഡിസ് ബെന്‍സ് സൂചനയൊന്നും നല്‍കിയിട്ടില്ലെങ്കിലും ഒരു കോടി രൂപയ്ക്ക് മുകളിലാവുമെന്ന് പ്രതീക്ഷിക്കാം.

Top