പുതിയ രൂപമാറ്റത്തോടെ ഇസൂസുവിന്റെ പുതുതലമുറ ഡി-മാക്സ് പിക്കപ്പ് ട്രക്ക് അവതരിപ്പിച്ചു

സൂസുവിന്റെ പുതുതലമുറ ഡി-മാക്സ് പിക്കപ്പ് ട്രക്ക് ആഗോള വിപണിയില്‍ അവതരിപ്പിച്ചു. ആഗോള തലത്തില്‍ ഡി-മാക്സിന്റെ മൂന്നാംതലമുറ മോഡലാണിത്.

ബ്രൗണ്‍ ആന്‍ഡ് ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് വാഹനത്തിന്റെ ആകര്‍ഷണം. എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റാണ് വാഹനത്തിനുള്ളത്.

വലിയ ഗ്രില്‍, ബൈ-എല്‍ഇഡി ഹെഡ്ലൈറ്റ്, വ്യത്യസ്തമായ ഇന്റഗ്രേറ്റഡ് ഡേ ടൈം റണ്ണിങ് ലൈറ്റ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, 18 ഇഞ്ച് മള്‍ട്ടി സ്പോക്ക് അലോയി വീല്‍, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ-ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം എന്നിവയാണ് പുതിയ സവിശേഷതകള്‍.

150 എച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 190 എച്ച്പി പവറും 450 എന്‍എം ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുന്നത്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. പുതുതലമുറ മോഡല്‍ വൈകാതെ ഇന്ത്യയിലേക്കുമെത്തിയേക്കും.

Top